Wednesday, 18 January 2017

മലയാളം ആധുനിക കവിത

ആധുനിക കവിതക്കൊരാമുഖം    
      ലണ്ടൻ ,പാരിസ് നഗരങ്ങളിലാണ് സാഹിത്യ കലയുടെ സമഗ്ര വേദി'' 'ആധുനിക യുഗത്തിന്റെ ആവിർഭാഗം വ്യവസായ വത്ക്കരണത്തിന്റെ ആരംഭത്തോടെയാണ് .
  പുതിയ ലോകത്തിന്റെ ചരിത്രാനുഭവത്തോടുള്ള പ്രതിജ്ഞാ ബദ്ധതയാണ് ആധുനികത .ഇവ കവിതയിൽ എത്തുമ്പോൾ സമഗ്ര ജീവിതാവബോധവും  സങ്കീർണ ജീവിത സാഹചര്യങ്ങളും  ഇല്ലാതാവുന്ന മനം ഷ്യനെയാണ് കാണാൻ കഴിയുക .വ്യക്തിയുടെ നിസാരത്വം ,കാർഷിക സംസ്കാരത്തിന്റെ തിരോധാനം 'കമ്പോള നാഗരിക സംസ്‌കാരം ,എന്നിവയാണ് ആധുനിക കവിതയിൽ വ്യക്തി നേരിടുന്ന സാഹചര്യം .ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം ,ശ്രീയുടെ യുഗപരിവർത്തനം ,എന്നിവയിൽ ഇതു കാണാം ,എൻ.വി ,അക്കിത്തം എന്നിവരും ആധുനികതയേ ഒരേ രീതിയിൽ നോക്കി കാണുന്നു ' '. ആധുനിക കവിത ഏറിയ ഭാഗവും അവസ്ഥ ചിത്രങ്ങളോ ' പ്രസ്ഥാവനയോ ആയിട്ടാണ് കാണുക. 'ആവിഷ്കരണത്തിൽ ദു:ഖമാണ് സ്ഥായി ഭാവം .
           അയ്യപ്പപണിക്കരാണ് ആധുനികത മലയാള കവിതയിൽ കൊണ്ടുവന്നത് . ആധുനിക നഗര പരിഷ്കൃതിയുടെ വ്യാപനം പണിക്കരുടെ കവിതയിൽ കാണാം. കക്കാടിന്റെ കവിതകളിലെ. വിഷയവും ഇതുതന്നെ ,എന്നാൽ കടമനിട്ട തന്റെ കവിതയിൽ കൂടി. കാർഷിക ഗ്രാമീണ അനുഷ്ഠാന രീതിയുടെ അധ:പതനവും ഓർമ്മ പുതുക്കലുമാണ്, 'ആറ്റുർ കവിതകളിൽ ആധുനിക മനുഷ്യന്റെ ശൂന്യതയും ഭയവും പോരായ്മയും നിഴലിച്ചു കാണുന്നു, സച്ചിദാനന്ദന്റെ മിക്കവയും ഇന്ത്യയുടെ രാഷ്ട്രീയ നിരീക്ഷണങ്ങളാണ് ഞങ്ങൾ ,തീത്തെയ്യം ,ക്യൂബ എന്നിവ മികച്ച ഉദാഹരണങ്ങളാണ്. ,   
         ബിംബങ്ങളിലൂടെ സംസാരിക്കുന്ന രീതി സാർവർത്തികം ആകുന്നതും ,രൂപകം കേവലം അലങ്കാരമാവുന്നതും ആധുനിക കവിതകളുടെ പൊതു സ്വഭാവമാണ് ..... :.