നിത്യയൗവ്വനം കാംക്ഷിക്കുന്ന നീ
എന്നിലെ വാർദ്ധക്യം കണ്ടെത്താൻ
തിടുക്കപെടുന്നതെന്തിനാണ്?
Friday, 14 December 2018
Wednesday, 28 November 2018
എന്റെ വരികൾ
കിട്ടില്ലൊരു സ്വാതന്ത്ര്യവും
അന്ത്യശ്വാസം വലിക്കും വരെ
കാരണം ഞാനൊരു
പെണ്ണ്'!
"വിശപ്പിന് വെളിച്ചമില്ലുണ്ണി
തമസ്സും കൂട്ടിനായി വരും."|
" ഇതുവരെ ഉണ്ടായ ദൈവ സങ്കല്പം
ഇന്നീ കറുപ്പിൽ ഒലിച്ചു പോയി... " |
സ്വാതന്ത്ര്യമെന്തെന്നത് ഞാനറിഞ്ഞു
വിവാഹം കഴിഞ്ഞതിനു ശേഷം,
താലികെട്ടും മുന്നേ വരെ
ഞാനനുഭവിച്ചതെന്തായിരുന്നോ
അതായിരുന്നു സ്വാതന്ത്ര്യം ..
മനുസ്മൃതി
ഇന്നലെയാണ് മനുസ്മൃതി വായിക്കാൻ അവസരം ലഭിച്ചത്. ഇത്രയധികം അനാചാരങ്ങളിൽ വിശ്വസിച്ചവരാണല്ലോ നമ്മൾ എന്ന് എനിക്ക് തോന്നി. വിശ്വാസം നല്ലതാണ് പക്ഷേ അത് അന്തവിശ്വാസമായി മാറുമ്പോൾ നാം വീണ്ടും നൂറ്റാണ്ടുകൾ പിറകിലേക്ക് നടക്കേണ്ടി വരും. ഒരിക്കലും കരകയറാൻ കഴിയാത്ത ഒരു കേരളത്തിലേക്ക്.
മനുസ്മൃതി കത്തികുമ്പോൾ അന്ന് അതിന്റെ പുക ശ്വസിച്ച് മരിക്കാതിരുന്നത് അവരുടെ ഭാഗ്യമായി ഞാൻ കരുതുന്നു.. ഇത്രയധികം മലിനവും വിഷാംശവുമുള്ള മറ്റൊരു ഗ്രന്ഥം ഈ ലോകത്തു തന്നെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
Wednesday, 5 September 2018
അതിജീവനം
ഓരോ ജീവിതവും ഓരോ അതിജീവനങ്ങളാണ്.ജനിച്ച് വീഴുന്ന കുഞ്ഞുങ്ങൾ മുതൽ തുടങ്ങുന്നു അതിജീവനത്തിന്റെ കഥ. മനുഷ്യർ മാത്രമല്ല അതിജീവിക്കുന്നവർ ഈ ഭൂലോകത്തിലെ സകല ചരാചരങ്ങളും ആ വാക്കിനോട് കടപെട്ടിരിക്കുന്നു. എന്താണ് അതിജീവനം? എന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങളായിരിക്കും. പക്ഷേ അവയിലെല്ലാം ഒരു ജീവിതാനുഭവം ഒളിഞ്ഞു കിടക്കുന്നുണ്ടാവും എന്നത് കറകളഞ്ഞ സത്യമാണ്. ഇന്ന് കേരളക്കരക്കാകെ ഒരു അതിജീവനത്തിന്റെ കഥ പറയാനുണ്ട്. എല്ലാവർക്കും ഒരേ ഉത്തരം വരുന്ന ജീവ താനുഭവത്തിന്റെ കഥ. മഹാപ്രളയം എല്ലാം തൂത്തുവാരിയപ്പോഴും മലയാളക്കര ഒറ്റക്കെട്ടായി കൈകോർത്തു. ഹിന്ദുവെന്നോ? മുസൽമാനെന്നോ? ദളിതനെന്നോ നമ്പൂതിരിയെന്നോ നോക്കാതെ എല്ലാവരും ഒന്നായി നിന്ന് പ്രളയത്തെ തടുത്തു നിർത്തി. ആരും കേൾക്കാത്ത ആയിരം ആയിരം കഥകൾ ഇനി കേരളത്തിന് പറയാനുണ്ടാകും. ഒരു ജന്മം മുഴുവൻ പറഞ്ഞു തീരാത്ത കഥകൾ, അതിൽ നിന്നും ആത്മവിശ്വസത്തിന്റെ കനൽ ഒളിപ്പിച്ചു കൊണ്ടുള്ളസ്നേഹത്തിന്റെ പുതിയ ആകാശം ആ കഥയിൽ ഇനി നമ്മുക്ക് കേൾക്കാം.'
ഇന്ദ്രീയം,
Friday, 20 July 2018
മലയാള മഹാ കാവ്യങ്ങളിലേക്കൊരു എത്തിനോട്ടം.
സംസ്കൃത സാഹിത്യത്തിൽ നിന്നും മലയാള സാഹിത്യത്തിലേക്ക് പടർന്നു പിടിച്ച സാഹിത്യ ശാവയാണ് മഹാകാവ്യങ്ങൾ ബുദ്ധചരിതം
കുമാരസംഭവം
രഘുവംശം
കിരാതാർജുനിയം
ശിശുപാല വധം
നൈഷധീയചരിതം
എന്നിവയാണ് സംസ്കൃതത്തിലെ 5 മഹാകാവ്യങ്ങൾ.:
മലയാളത്തിൽ മഹാകാവ്യം കൊണ്ടുവന്നത് കുഞ്ചൻ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതത്തിലൂടെയാണ്.
1) രാമചന്ദ്രവിലാസം - അഴകത്ത് പത്മനാഭ കറുപ്പ് -1896
ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം
2) രുഗ്മാംഗ ചരിതം - 1912-പന്തളം കേരളവർമ്മ തമ്പുരാൻ.
3) കേരളം - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ - 1912- ഇത് ഒരു അപൂർണ മഹാകാവ്യമാണ്.
4) പാണ്ഡവോദയം - 1912-കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ.
5) കേശവീയം - 1913' - കെ സി കേശവപിള്ള ,മഹാ കാവ്യത്തിൽ സവിശേഷ സ്ഥാനത്തു നിൽക്കുന്ന കാവ്യമാണിത്.
6) ഉമാകേരളം - 1913- ഉള്ളൂർ ഏറ്റവും കുടുതൽ പതിപ്പ് ഉണ്ടായ മഹാകാവ്യം ,
7 ) ചിത്ര യോഗം -1914 ' - വള്ളത്തോൾ - മഹാകാവ്യ ലക്ഷണങ്ങൾ എല്ലാം ഇണങ്ങിയ കാവ്യം.
8) ശ്രീയേശു വിജയം - 1926 ' - കട്ടകയത്തിൽ ചെറിയാൻ മാപ്പിള - ബൈബിൾ പശ്ചാത്തലമാക്കി ആദ്യം രചിച്ച കാവ്യം.
ഇവ കൂടാതെ രാഘവാഭ്യൂദയം - വടക്കുംക്കുർ
ഇസ്രായേൽ വംശം -ദേവസ്വ
വിശ്വ ദീപം - മാത്തൻ തരകൻ
ആര്യാമൃതം - പരമേശ്വരൻ നമ്പൂതിരി
മാർത്തോമവിജയം - സിസ്റ്റർ മേരി ബനീത്ത
നളോദയം - വിദ്വാൻ പി ജി നായർ
മാധവന്റെ മഹാകാവ്യം - മാടശ്ശേരി മാധവ വാര്യർ ,എന്നിവയും പ്രസിദ്ധമാണ്.
Sunday, 15 July 2018
ആസിഫ
എന്നരികിൽ കിടക്കുന്ന
പെൺകുഞ്ഞിലും -
കണ്ടു ഞാൻ ആസിഫാ -
നിൻ പ്രതിബിംബം,
നിങ്ങൾ തൻ മിഴിയിലും
കാണുന്നു ഞാൻ
പെണ്ണന്ന ഭയമെന്ന
ഒരേവികാരം,
തളരുന്നു ഞാൻ നിന്നിലൂടെ
ഒരമ്മ തൻ വികാരം
പേറ്റുനോവിനെക്കാൾ
വേദനണെനിക്കിന്നീ-
ബീഭത്സ ലോകത്തു
ജീവിച്ചീടാൻ ,
പകൽ മാന്യ മാർജാര വർഗ്ഗങ്ങൾ
വിളയാടി നിൽക്കുന്ന
ലോകമേ .....
തകരുന്നു നിൻ ചെയ്തികൾ
കണ്ടിടുമ്പോൾ
ഓർക്കു ... നരാധമാ''
നിന്നിലെ അമ്മയും നിന്നിലെ
സോദരിയുമായിരുന്നവൾ
ആ സി ഫാ.'' '
നിന്നിലെ ദൈവവും
നിന്നിലെ മകളുമായി രുന്നവൾ
ആ സിഫാ ...
by
ഇന്ദ്രീയം