Friday, 22 November 2019

തളിരില

വൈകിയതല്ല ! വൈകിച്ചതുമല്ല!
പ്രഹസനങ്ങളും അട്ടഹാസങ്ങളും
എല്ലാം ഒതുങ്ങട്ടെ എന്നു വച്ചതാ.....
 എല്ലാം ഒതുങ്ങി യാലും 
ഒതുങ്ങാത്ത ഒന്നുണ്ട്
നിഷ്കളങ്കമായ നിന്റെ പുഞ്ചിരി,
ജിവന്റെ തുടിപ്പ് ഏറ്റുവാങ്ങിയ
 കൈകളിൽൽ തന്നെ
 അവസാന തുടിപ്പും നൽകി നീ
പോയപ്പോൾ
നഷ്ടം അവർക്കു മാത്രമാണ്.
  ഷഹ്ല. .... ഇനിയും നീ പുഞ്ചിരിക്കു...
  മറുക്കരയിൽ കളി കൂട്ടുക്കാരായി
ഒരു കൂട്ടം ആസിഫമാർ
കാത്തിരിപ്പുണ്ട്....
  ഷഹ്ല പുഞ്ചിരിക്കു....
'വിഷം 'തീണ്ടിയ
ഈ ഭൂമിയിൽ നിന്നും
കരകയറിയതിന്,

                        ഇന്ദ്രിയം

Saturday, 9 November 2019

നിരാലംബ

നിരാലംബ

പ്രസവം ഏതൊരു പെൺജീവിയേയും സംബന്ധിച്ച് കഠിനവും അതിലേറെ പ്രതീക്ഷയുമാണ്. മാസങ്ങളായി കാത്തിരുന്ന ഒരസ്വസ്ഥതയെ സ്വതന്ത്രമാക്കലാണ്'' ''''..
  പ്രസവിക്കാൻ ഒരിടം കിട്ടാതെ തന്റെ കുഞ്ഞിനെ കാലുകൾക്കിടയിൽ തൂക്കി നടക്കേണ്ടി വന്ന ഒരമ്മ പൂച്ച' '''''.... ഒടുവിൽ അതിനെ പെറ്റിട്ടപ്പോൾ മുഖത്തുണ്ടായ ദീനഭാവം..... ഒരമ്മക്കും ഈ ഗതി വരുത്തരുതേ...
പ്രതീക്ഷയുടെ അടുത്ത അതിത്ഥിക്കായി അവൾ കാലുകൾ അകത്തി ....അരമണിക്കൂറിനുള്ളിൽ അഞ്ചു കുഞ്ഞു കരച്ചിലുകൾ ', അതൊന്നും വകവയ്ക്കാതെ ഭ്രാന്തിയേപോലെ അവളെ ആട്ടി ഓടിക്കുന്ന കിരാത വർഗ്ഗങ്ങളായ മനുഷ്യർ '. അവന്റെ
സ്വാർത്ഥ താല്പര്യങ്ങൾക്കു മുന്നിൽ ഇന്ന് ബലിയാടായത് അഞ്ച് കുഞ്ഞ് ജീവനുകൾ,
പ്രതികരണ ശേഷി നഷ്ടപ്പെട്ട് അവൾ ഇപ്പോഴും തന്റെ കുഞ്ഞുങ്ങളെ തേടി നടക്കുന്നു '"നിശബ്ദമായ ഒരു പ്രതികാരം ". ആർക്കു നേരെയും ഒരു പരിഭവവും കാട്ടാതെ കുഞ്ഞുങ്ങൾക്കായ് ചുരത്തുന്ന പാൽ തന്നോളം വളർന്ന തന്റെ മുതിർന്ന കുഞ്ഞുങ്ങൾക്ക് നൽകേണ്ടി വന്ന ഒരമ്മ '.
 മാനവലോകം കീഴടക്കിയ ഈ ആസുരഭൂമിയിൽ ഒരു ജിവജാലങ്ങൾക്കും ഒരവകാശവുമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.
തനിക്കു നേരെ പ്രതികരിക്കുന്നതിനെ മാത്രം പേടിച്ച്, ബാക്കിയുള്ളതിനെ അടിമയാക്കി തന്റെ അധികാരം പ്രകടിപ്പിക്കുന്ന നര ജീവിതം ഇനിയും തുടർക്കഥയാവും.....
         ഇന്ദ്രീയം

Tuesday, 29 October 2019

പെണ്ണീര 
ലിപിയറ്റ ഭാഷയിൽ നിന്നെ പുറത്തിറക്കാം
വെളിച്ചത്തിനു മുന്നിൽ മുഖം മറിച്ചാലും
ഇരുട്ടിനിന്നും വെളിച്ചമാണ്,
ചോരയൂറിയ കാൽവരികൾക്കിടയിൽ
പകച്ച ബാല്യത്തിനു മുന്നിൽ
നീ വളരാതെ വളർന്നപ്പോൾ
മൂടുപടമിട്ട കാപാലികർ
നിന്നെ ചേർത്തുനിർത്തിയത്
കുഞ്ഞു കണ്ണുകൾ അമർത്തുവനായിരുന്നുവോ?
എങ്കിലും കുഞ്ഞേ! കുഞ്ഞു
ശബ്ദത്തിന്റെ പ്രകമ്പനങ്ങൾ
എവിടെയെങ്കിലും
കേട്ടിരുന്നുവെങ്കിൽ,
വാരി പുണരുവാൻ ഓടിവന്നേനേഞാൻ!
കപട സദാചാരികളെ കൊന്നു
തൂക്കിയേനേ ഞാൻ!
ഭരണ വർഗ്ഗം തകിടം മറിക്കുന്ന
നിയമത്തിനു മുന്നിൽ
കൂടേ നിർത്തി വാദിച്ചേനേ ഞാൻ!
എങ്കിലും നരഭോജികളേ
കുഞ്ഞു മെയ്യിലെ എന്തു കണ്ടാണ്
നിന്നിൽ കാമം വളർന്നത്?
            സൂര്യ കെ.രാമൻ

Sunday, 3 February 2019

പൂനാച്ചി ....

പൂനാച്ചി
അഥവാ ഒരു വെള്ളാടിന്റെ കഥ
എഴുത്തിലൂടെയും പിന്നീട് എഴുത്തുകാരന്റെ മരണത്തിലൂടെയും തമിഴ് സാഹിത്യ ലോകത്ത് കോളിളക്കം സൃഷ്ടിച്ച എഴുത്തുകാരൻ' പെരുമാൾ മുരുകന്റെ ഏറ്റവും പുതിയ നോവൽ 'പൂനാച്ചി'. എന്നെ ഇത്രയധികം അലട്ടിയ നോവൽ വേറെയുണ്ടോ എന്ന് സംശയമാണ്.ഒരു പക്ഷേ മൃഗങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്നതുകൊണ്ടാവാം കണ്ണീരണിയാതെ ഇത് വായിച്ചു തീർക്കാൻ എനിക്കായില്ല. ഒരേ സമയം അസുന്ദരവും അതേ സമയം അത്ഭുതവും സൃഷ്ടിക്കുന്ന പൂനാച്ചി ചിലയിടങ്ങളിൽ ആട് എന്ന പരിവേഷം അഴിച്ച് വച്ച് ഒരു ഒരു പെണ്ണിന്റെ അവസ്ഥ വിവരിക്കുന്നത് കാണാം. ദളിത് വത്ക്കരിച്ച മാറ്റി നിർത്തപ്പെട്ട ആളുകളുടെയും അവരുടെ ആടുകളുടെയും കഥയാണ് പൂനാച്ചി .കറുത്തത്തിൽ എല്ലാവരും പൂനാച്ചിയെ കളിയാക്കിയപ്പോഴും തങ്ങളുടെ മകളെ പോലെ വളർത്തിയ കിഴവന്നും കിളവിക്കും പൂനാച്ചി എന്നും അത്ഭുതമായിരുന്നു. അവളെ അവരുടെ കൈയിൽ കിട്ടുന്നതു പോലും യാദൃശ്ചികമായാണ്. നിത്യേന മേഞ്ഞാൽ മാത്രം വയറുനിറയ്ക്കാവുന്ന ആടുമാടുകളുടെ ജീവിതത്തിന് തുല്യമാണ് അവരെ നോക്കി വളർത്തുന്ന ആട്ടിടയന്മുടെ കീട സമാനമയ ജീവിതം
   ഭരണകൂടത്തിന്റെ കാതു കുത്ത് രാഷ്ട്രീയവും വരിനിൽക്കൽ രാഷ്ട്രീയത്തെയും പൂനാച്ചിയുടെ എഴുത്തുക്കാരൻ തുറന്നു കാട്ടുന്നു. ജനനം മുതൽ മരണം വരെ ഒരു സ്ത്രി അനുഭവിക്കുന്ന അല്ലെങ്കിൽ ഒരു ദളിതൻ അനുഭവക്കുന്ന ജീവിത യാഥാർത്ഥമായി പൂ നാച്ചി മാറുന്നു. സ്വന്തം കുഞ്ഞിനേയോ കാമുകനെയോ ഒന്നു സ്നേഹിക്കാൻ പോലുമാവാതെ ദാരിദ്രത്തിന്റെ കൽ പ്രതിമയായി പൂനാച്ചി മാറ്റുന്നു,
പച്ചപുല്ലുകളും ,ഇടയ്ക്ക് കയ്പേറിയ വള്ളികൾ കടച്ച് നടക്കുയും ചെയ്യുന്ന പൂ നാച്ചി ഒരേ സമയം കളി കൂട്ടുക്കാരിയായും പ്രണയിനിയായും ഭാര്യയായും മാറുന്ന ഒരു മാജിക്കൽ റിയലിസം വായനക്കാരന് ഒറ്റ വായനയിലൂടെ അനുഭവിക്കാൻ സാധിക്കും, ദാരിദ്രത്തിനും വിശപ്പിനും അപ്പുറത്ത് ശൂന്യതയാണെന്ന് പൂനിച്ചി നമ്മുക്ക് കാട്ടിത്തരുന്നു.

     by  സൂര്യ റജീഷ് .

പൂനാച്ചി ...

പൂനാച്ചി
അഥവാ ഒരു വെള്ളാടിന്റെ കഥ
എഴുത്തിലൂടെയും പിന്നീട് എഴുത്തുകാരന്റെ മരണത്തിലൂടെയും തമിഴ് സാഹിത്യ ലോകത്ത് കോളിളക്കം സൃഷ്ടിച്ച എഴുത്തുകാരൻ' പെരുമാൾ മുരുകന്റെ ഏറ്റവും പുതിയ നോവൽ 'പൂനാച്ചി'. എന്നെ ഇത്രയധികം അലട്ടിയ നോവൽ വേറെയുണ്ടോ എന്ന് സംശയമാണ്.ഒരു പക്ഷേ മൃഗങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്നതുകൊണ്ടാവാം കണ്ണീരണിയാതെ ഇത് വായിച്ചു തീർക്കാൻ എനിക്കായില്ല. ഒരേ സമയം അസുന്ദരവും അതേ സമയം അത്ഭുതവും സൃഷ്ടിക്കുന്ന പൂനാച്ചി ചിലയിടങ്ങളിൽ ആട് എന്ന പരിവേഷം അഴിച്ച് വച്ച് ഒരു ഒരു പെണ്ണിന്റെ അവസ്ഥ വിവരിക്കുന്നത് കാണാം. ദളിത് വത്ക്കരിച്ച മാറ്റി നിർത്തപ്പെട്ട ആളുകളുടെയും അവരുടെ ആടുകളുടെയും കഥയാണ് പൂനാച്ചി .കറുത്തത്തിൽ എല്ലാവരും പൂനാച്ചിയെ കളിയാക്കിയപ്പോഴും തങ്ങളുടെ മകളെ പോലെ വളർത്തിയ കിഴവന്നും കിളവിക്കും പൂനാച്ചി എന്നും അത്ഭുതമായിരുന്നു. അവളെ അവരുടെ കൈയിൽ കിട്ടുന്നതു പോലും യാദൃശ്ചികമായാണ്. നിത്യേന മേഞ്ഞാൽ മാത്രം വയറുനിറയ്ക്കാവുന്ന ആടുമാടുകളുടെ ജീവിതത്തിന് തുല്യമാണ് അവരെ നോക്കി വളർത്തുന്ന ആട്ടിടയന്മുടെ കീട സമാനമയ ജീവിതം
   ഭരണകൂടത്തിന്റെ കാതു കുത്ത് രാഷ്ട്രീയവും വരിനിൽക്കൽ രാഷ്ട്രീയത്തെയും പൂനാച്ചിയുടെ എഴുത്തുക്കാരൻ തുറന്നു കാട്ടുന്നു. ജനനം മുതൽ മരണം വരെ ഒരു സ്ത്രി അനുഭവിക്കുന്ന അല്ലെങ്കിൽ ഒരു ദളിതൻ അനുഭവക്കുന്ന ജീവിത യാഥാർത്ഥമായി പൂ നാച്ചി മാറുന്നു. സ്വന്തം കുഞ്ഞിനേയോ കാമുകനെയോ ഒന്നു സ്നേഹിക്കാൻ പോലുമാവാതെ ദാരിദ്രത്തിന്റെ കൽ പ്രതിമയായി പൂനാച്ചി മാറ്റുന്നു,
പച്ചപുല്ലുകളും ,ഇടയ്ക്ക് കയ്പേറിയ വള്ളികൾ കടച്ച് നടക്കുയും ചെയ്യുന്ന പൂ നാച്ചി ഒരേ സമയം കളി കൂട്ടുക്കാരിയായും പ്രണയിനിയായും ഭാര്യയായും മാറുന്ന ഒരു മാജിക്കൽ റിയലിസം വായനക്കാരന് ഒറ്റ വായനയിലൂടെ അനുഭവിക്കാൻ സാധിക്കും, ദാരിദ്രത്തിനും വിശപ്പിനും അപ്പുറത്ത് ശൂന്യതയാണെന്ന് പൂ നാച്ചി നമ്മുക്ക് കാട്ടിത്തരുന്നു.

     by  സൂര്യ റജീഷ് .