Wednesday, 24 February 2021

എത്ര പേർ?


എത്ര പേർ പറഞ്ഞു
ഇനിയും മുന്നോട്ടെന്ന്?
എത്ര പേർ പറഞ്ഞു
അടുക്കളയിൽ നിന്നരങ്ങിലേക്കെന്ന്?
എത്ര പേർ പറഞ്ഞു
എല്ലാം തുല്യമാണെന്ന്?
എത്ര പേർ പറഞ്ഞു
നിനക്കൊപ്പമുണ്ടെന്ന്?
എന്നിട്ടും
എന്തേ പെണ്ണേ
നിന്നെ
പുകമണക്കുന്നത്??????