Wednesday, 5 September 2018

അതിജീവനം

ഓരോ ജീവിതവും ഓരോ അതിജീവനങ്ങളാണ്.ജനിച്ച് വീഴുന്ന കുഞ്ഞുങ്ങൾ മുതൽ തുടങ്ങുന്നു  അതിജീവനത്തിന്റെ കഥ. മനുഷ്യർ മാത്രമല്ല അതിജീവിക്കുന്നവർ ഈ ഭൂലോകത്തിലെ സകല ചരാചരങ്ങളും ആ വാക്കിനോട് കടപെട്ടിരിക്കുന്നു. എന്താണ് അതിജീവനം? എന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങളായിരിക്കും. പക്ഷേ അവയിലെല്ലാം ഒരു ജീവിതാനുഭവം ഒളിഞ്ഞു കിടക്കുന്നുണ്ടാവും എന്നത് കറകളഞ്ഞ സത്യമാണ്. ഇന്ന് കേരളക്കരക്കാകെ ഒരു അതിജീവനത്തിന്റെ കഥ പറയാനുണ്ട്. എല്ലാവർക്കും ഒരേ ഉത്തരം വരുന്ന ജീവ താനുഭവത്തിന്റെ കഥ. മഹാപ്രളയം എല്ലാം തൂത്തുവാരിയപ്പോഴും മലയാളക്കര ഒറ്റക്കെട്ടായി കൈകോർത്തു. ഹിന്ദുവെന്നോ? മുസൽമാനെന്നോ? ദളിതനെന്നോ നമ്പൂതിരിയെന്നോ നോക്കാതെ എല്ലാവരും ഒന്നായി നിന്ന് പ്രളയത്തെ തടുത്തു നിർത്തി. ആരും കേൾക്കാത്ത ആയിരം ആയിരം കഥകൾ ഇനി കേരളത്തിന് പറയാനുണ്ടാകും. ഒരു ജന്മം മുഴുവൻ പറഞ്ഞു തീരാത്ത കഥകൾ, അതിൽ നിന്നും ആത്മവിശ്വസത്തിന്റെ കനൽ ഒളിപ്പിച്ചു കൊണ്ടുള്ളസ്നേഹത്തിന്റെ പുതിയ ആകാശം ആ കഥയിൽ ഇനി നമ്മുക്ക് കേൾക്കാം.'
                               ഇന്ദ്രീയം,