നിരാലംബ
പ്രസവം ഏതൊരു പെൺജീവിയേയും സംബന്ധിച്ച് കഠിനവും അതിലേറെ പ്രതീക്ഷയുമാണ്. മാസങ്ങളായി കാത്തിരുന്ന ഒരസ്വസ്ഥതയെ സ്വതന്ത്രമാക്കലാണ്'' ''''..
പ്രസവിക്കാൻ ഒരിടം കിട്ടാതെ തന്റെ കുഞ്ഞിനെ കാലുകൾക്കിടയിൽ തൂക്കി നടക്കേണ്ടി വന്ന ഒരമ്മ പൂച്ച' '''''.... ഒടുവിൽ അതിനെ പെറ്റിട്ടപ്പോൾ മുഖത്തുണ്ടായ ദീനഭാവം..... ഒരമ്മക്കും ഈ ഗതി വരുത്തരുതേ...
പ്രതീക്ഷയുടെ അടുത്ത അതിത്ഥിക്കായി അവൾ കാലുകൾ അകത്തി ....അരമണിക്കൂറിനുള്ളിൽ അഞ്ചു കുഞ്ഞു കരച്ചിലുകൾ ', അതൊന്നും വകവയ്ക്കാതെ ഭ്രാന്തിയേപോലെ അവളെ ആട്ടി ഓടിക്കുന്ന കിരാത വർഗ്ഗങ്ങളായ മനുഷ്യർ '. അവന്റെ
സ്വാർത്ഥ താല്പര്യങ്ങൾക്കു മുന്നിൽ ഇന്ന് ബലിയാടായത് അഞ്ച് കുഞ്ഞ് ജീവനുകൾ,
പ്രതികരണ ശേഷി നഷ്ടപ്പെട്ട് അവൾ ഇപ്പോഴും തന്റെ കുഞ്ഞുങ്ങളെ തേടി നടക്കുന്നു '"നിശബ്ദമായ ഒരു പ്രതികാരം ". ആർക്കു നേരെയും ഒരു പരിഭവവും കാട്ടാതെ കുഞ്ഞുങ്ങൾക്കായ് ചുരത്തുന്ന പാൽ തന്നോളം വളർന്ന തന്റെ മുതിർന്ന കുഞ്ഞുങ്ങൾക്ക് നൽകേണ്ടി വന്ന ഒരമ്മ '.
മാനവലോകം കീഴടക്കിയ ഈ ആസുരഭൂമിയിൽ ഒരു ജിവജാലങ്ങൾക്കും ഒരവകാശവുമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.
തനിക്കു നേരെ പ്രതികരിക്കുന്നതിനെ മാത്രം പേടിച്ച്, ബാക്കിയുള്ളതിനെ അടിമയാക്കി തന്റെ അധികാരം പ്രകടിപ്പിക്കുന്ന നര ജീവിതം ഇനിയും തുടർക്കഥയാവും.....
ഇന്ദ്രീയം
No comments:
Post a Comment